Thursday, December 26, 2024
Homeകേരളംകണ്ണൂരിൽ അ​ന​ധി​കൃ​ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; ആ​ർ.​എ​സ്.​എ​സ് നേ​താ​വ് അ​റ​സ്റ്റി​ൽ.

കണ്ണൂരിൽ അ​ന​ധി​കൃ​ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; ആ​ർ.​എ​സ്.​എ​സ് നേ​താ​വ് അ​റ​സ്റ്റി​ൽ.

പാ​നൂ​ർ : സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ ര​ണ്ടു വീ​ടു​ക​ളി​ൽ നി​ന്നാ​യി 770കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ വ​ട​ക്ക​യി​ൽ പ്ര​മോ​ദി​നെ​യാ​ണ് (42) കൊ​ള​വ​ല്ലൂ​ർ സി.​ഐ. കെ. ​സു​മി​ത്ത്കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത‌​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്‌​ച രാ​വി​ലെ 11 മ​ണി​യോ​ടെ യാ​ണ് പ്ര​മോ​ദി​ൻ്റെ വീ​ട്ടി​ൽ നി​ന്നും 770 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഇ​യാ​ളു​ടെ ബ​ന്ധു വ​ട​ക്ക​യി​ൽ ശാ​ന്ത​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

എ​ന്നാ​ൽ പ്ര​മോ​ദി​ന് ഇ​ത് സൂ​ക്ഷി​ക്കാ​ൻ ലൈ​സ​ൻ​സു​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പ്പോ​യ പ്ര​മേ​ദി​നെ ശനിയാഴ്ച രാ​വി​ലെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ജ്യോ​തി​രാ​ജി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പ്ര​മോ​ദ്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​മി​ത് കു​മാ​ർ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. സോ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടിയത്.
കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments