സാമ്പത്തിക തട്ടിപ്പ് നടത്തി 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ വില്ലേജിൽ പാറവട്ടം വീട്ടിൽ വിജയൻ പിള്ളയെയാണ് രാമങ്കരി പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.
1995ൽ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. ഇയാൾ ആലപ്പുഴയിൽ വരുന്നതായി വിവരം ലഭിച്ച പോലീസ് തന്ത്രപരമായി ഇയാളെ ആലപ്പുഴയിൽ വച്ച് പിടികൂടുകയായിരുന്നു.
അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷിന്റെ നിർദ്ദേശപ്രകാരം രാമങ്കരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ GASI പ്രേംജിത്ത്, CPO – മാരായ ഉമേഷ്, മോബിൻ, അഖിൽ, ജോൺ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.