Saturday, January 11, 2025
Homeകേരളംമദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം.

മദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം.

പാർട്ടി പ്രവർത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദഗതിയിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അംഗങ്ങൾക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോട്ടേ എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയം മദ്യവർജനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുമാറ്റച്ചട്ടത്തിലെ ഭേദഗതി വിവാദമായതോടെയാണ് പാർട്ടി നയം വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റുകാർ മദ്യപിച്ച് നാലുകാലിൽ ജനങ്ങൾക്കുമുന്നിൽ വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനിരോധനമല്ല, വർജനമാണ് പാർട്ടിയുടെ നയം. കള്ളുകുടിക്കാനായി ചീത്ത കൂട്ടുകെട്ടിൽപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

“പാർട്ടിക്കാർക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോ. റോഡിലിറങ്ങി ബഹളമുണ്ടാക്കാൻ പാടില്ല. നാലുകാലിൽ കാണാനോ മദ്യം കുടിക്കാനായി ഏതെങ്കിലും പണക്കാരന്റെ കൂടെ കാണാൻ പാടില്ല. അവരുടെ കയ്യിൽനിന്ന് കാശുമേടിച്ച് കുടിക്കാൻ പാടില്ല. സദാചാര മൂല്യങ്ങൾ പാലിക്കണം. പാർട്ടി പ്രവർത്തകർ സമൂഹത്തിൽ അംഗീകാരം നേടണം.” അദ്ദേഹം പറഞ്ഞു.

മുപ്പതിലേറെ വർഷമായി ഒരേ പെരുമാറ്റച്ചട്ടമായിരുന്നു സി.പി.ഐക്കുണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വേണമെന്ന് ആവശ്യമുയർന്നത്. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചയ്ക്കുപിന്നാലെയാണ് ഭേദഗതി വരുത്തുകയും സർക്കുലർ പുറത്തിറക്കുകയും ചെയ്തത്. ഇതിലാണ് ഇപ്പോൾ ചർച്ചയായ മദ്യപാനത്തെക്കുറിച്ച് പരാമർശിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments