ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനുവരി ഒന്നിന് പട്ടാപ്പകലാണ് വീട്ടിൽ തനിച്ചായിരുന്ന തങ്കമ്മയെ മകൻ വീട്ടിൽ എത്തിയപ്പോൾ കെട്ടിയിട്ട നിലയിൽ കണ്ടത്.മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങൾ അടക്കം ഒന്നും നഷ്ടമായിരുന്നില്ല.
ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.