Saturday, January 4, 2025
Homeകേരളംമെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ.

മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ.

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കൊല്ലം എഴുകോൺ സ്വദേശികളായ സരിതയും രതീഷും മകനുമായി ദിവസങ്ങൾക്ക് മുൻപ് കോളേജ് ആശുപത്രിയിൽ എത്തിയത്. ഡോക്ടർ നൽകിയ മരുന്നു കഴിച്ചതിനുശേഷമാണ് 14 വയസുകാരന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.

തുടർന്നാണ് ഡോക്ടർ പറഞ്ഞതിനേക്കാൾ കൂടുതൽ ഡോസ് മരുന്ന് ഫാർമസിയിൽ നിന്ന് നൽകിയതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. മാതാപിതാക്കൾ പരാതിയുമായി എത്തിയതോടെ മരുന്നിന്റെ ഡോസ് ഫാർമസിയിൽ നിന്ന് മാറി നൽകിയെന്ന് ഡോക്ടറും സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments