Thursday, December 26, 2024
Homeകേരളംശബരിമല മകരവിളക്ക് ഉത്സവം - തൃക്കേട്ട നാൾ രാജ രാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി.

ശബരിമല മകരവിളക്ക് ഉത്സവം – തൃക്കേട്ട നാൾ രാജ രാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി.

ഈ വർഷത്തെ (1200 ME) മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ട നാൾ രാജരാജവർമ്മയെ തെരഞ്ഞെടുത്തു.

പന്തളം ഊട്ടുപുര കൊട്ടാരത്തിൽ പരേതയായ മാലതി തമ്പുരാട്ടിയുടേയും തൃശൂർ പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്തെ പരേതനായ ബ്രഹ്മശ്രീ രാമൻ നമ്പൂതിരിയുടേയും കനിഷ്ട പുത്രനാണ് നിയുക്ത രാജപ്രതിനിധി.

എറണാകുളം വാര്യം റോഡിൽ മംഗള ലെയിൽ കമാസിൽ താമസിക്കുന്നു. വൈയ്ക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വർമ്മ ഭാര്യയും രമ്യ. ആർ. വർമ്മ, സുജിത്. ആർ വർമ്മ എന്നിവർ മക്കളും അഭിലാഷ്. ജി. രാജ മരുമകനുമാണ്.

പന്തളം കൊട്ടാര നിർവ്വാഹക സംഘം സെക്രട്ടറി ശ്രീ സുരേഷ് വർമ്മ സഹോദരനും, സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സുമംഗല തമ്പുരാട്ടി എന്നിവർ സഹോദരിമാരുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments