കാഞ്ഞിരിപ്പൊയിൽ ആടിനെ പുലി കടിച്ചു കൊന്നു,
പച്ചക്കുണ്ടിൽ ചന്തുകുട്ടിയുടെ ആടിനെയാണ് പുലി കൊന്നത്.
ആളുകൾ നോക്കിനിൽക്കെയാണ് ആടിനെ പുലി കടിച്ചുകൊണ്ടുപോയത്. ആളുകളുടെ ബഹളം കേട്ട് ആടിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പുലി ഓടിപ്പോയി.
അൽപ്പം കഴിഞ്ഞ് തിരികെയെത്തിയ പുലി ആടിന്റെ മാംസം കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞതായും ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ്, മടിക്കൈ ഗ്രാമപ്പഞ്ചായത്ത് അധികൃതർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
ആടിന്റെ അവശിഷ്ടം വനംവകുപ്പ് അധികൃതർ കൊണ്ടുപോവുകയും പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കും എന്നറിയിക്കുകയും ചെയ്തു.
കാഞ്ഞിരപ്പോയിൻ പ്രദേശത്ത് പുലിയെ കണ്ടെന്നുള്ള വിവരം നേരത്തെ തന്നെ പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു.