മലപ്പുറത്തുനിന്ന് 510 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് എംഡിഎംഎയുമായി മുഹമ്മദ് ഷെഫീഖ് എന്നയാളെ പൊലീസ് പിടികൂടിയത്.
കാളികാവ് സ്വദേശിയാണ് മുഹമ്മദ്. രണ്ട് ചലച്ചിത്ര നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതിയുടെ മൊഴി. ഏതൊക്കെ നടിമാരാണെന്നു തനിക്കറിയില്ലെന്നും, ജിതിൻ എന്ന് പേരുള്ള ഒരാളാണ് തന്നെ വിളിച്ചതെന്നും മുഹമ്മദ് പറഞ്ഞു.
കൂടാതെ വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പൊലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. ഒമാനില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതിയായ മുഹമ്മദ് പൊലീസിനോട് പറഞ്ഞു. ഇത്തരത്തില്‍ കൊണ്ടുവന്ന എംഡിഎംഎയുമായി നടിമാരെ കാത്തിരിക്കുമ്ബോഴാണ് മുഹമ്മദ് ഷെഫീഖ് പൊലീസ് പിടിയിലായത്. ക്രിസ്മസ് പുതുവത്സരകാലത്ത് വിദേശത്ത് നിന്ന് ലഹരി വസ്തുക്കളുടെ ഒഴുക്ക് സാധാരണമാണ്.