Wednesday, December 25, 2024
Homeകേരളംക്രൈസ്തവ ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ....

ക്രൈസ്തവ ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവ.

ക്രൈസ്തവ ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവ. കേരളത്തിൽ അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉൾപ്പെടെ ക്രൈസ്തവർക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് ഓർത്തഡോക്സ് സഭയ്ക്കുള്ളത്. ക്രിസ്മസ് ആഘോഷത്തിനിടെ പാലക്കാട് ഉൾപ്പെടെ ഉണ്ടായിരിക്കുന്ന അനിഷ്ട സംഭവങ്ങളെയും അവധാനപൂർവ്വം കാണുന്നു. സംഭവവുമായി ബന്ധപ്പെട്ട മറ്റ് ആഹ്വാനങ്ങളിലേക്കോ, വിവാദങ്ങളിലേക്കോ പോകുവാൻ സഭ ആഗ്രഹിക്കുന്നില്ല, ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുന്നതായും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വിഷയത്തിൽ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രതികരണം വ്യക്തിപരമാണെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. സഭാ തർക്കവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയാണുള്ളതെന്നും കാതോലിക്ക ബാവ പറഞ്ഞു.

1934 ലെ കോടതിവിധി അംഗീകരിച്ചുകൊണ്ട് സഭയിൽ സമാധാനം ഉണ്ടാകണമെന്നുള്ള ആവശ്യം മലങ്കര ഓർത്തഡോക്സ് സഭയാണ് ആദ്യം ഉന്നയിച്ചത്. തുടർന്നുണ്ടായ കോടതിവിധികളും ഇതുപ്രകാരമായിരുന്നുവെന്നും, വ്യവസ്ഥാപിതമായ ഒരു ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള വിധിയാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നതെന്നും കാതോലിക്കാബാവ വ്യക്തമാക്കി.

മലങ്കര സഭാ ഭരണഘടനായുടെ നവതി ആഘോഷം ഡിസംബർ 26ന് കോട്ടയം എംഡി സെമിനാരിയിൽ നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments