മുക്കം : വന നിയമത്തിലെ പുതിയ ഭേദഗതി കരട് ബിൽ കർഷക വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും മുസ്‌ലിംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രവർത്തകസമിതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ വനനിയമകരട് ബിൽ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ള ജനതയുടെ മൗലിക അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണെന്നും മലയോര കുടിയേറ്റ കർഷക ജനതയുടെ ജീവിതം ദുരിതത്തിലാക്കുന്ന നിബന്ധനകളാണ് പുതിയനിയമത്തിലുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.
മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ലീഗ് പ്രസിഡൻറ് സി.കെ. കാസിം അധ്യക്ഷനായി. ജില്ലാസെക്രട്ടറിമാരായ വി.കെ. ഹുസൈൻ കുട്ടി, ഒ.പി. നസീർ, മജീദ് പുതുക്കുടി, കെ.പി. മുഹമ്മദ് ഹാജി, കെ.പി. അബ്ദുറഹ്മാൻ, എ.കെ. സാദിഖ്, ദാവൂദ് മുത്താലം, വി.എ. റഷീദ്, കെ.സി. മുഹമ്മദ് ഹാജി, എൻ.ഐ. അബ്ദുൽ ജബ്ബാർ, എ.എം. അബൂബക്കർ, പി.ജി. മുഹമ്മദ്, വി.എ. നസീർ തുടങ്ങിയവർ സംബന്ധിച്ചു.