Saturday, December 21, 2024
Homeകേരളംനിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി.

നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി.

ശബരിമല തീർത്ഥാടകൻ ബസ് തട്ടി മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് തീർത്ഥാടകൻ ബസ് തട്ടി മരിച്ചത്. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് കാരണമായത്.മരിച്ച ഗോപിനാഥ് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശിയാണെന്നും പൊലിസ് പറഞ്ഞു. യുവാവിന്റെ മൃതദേഹം നിലയ്ക്കിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

അതേസമയം, ശബരിമലയിൽ ഇന്നലെ മാത്രം 88,561 ഭക്തജനങ്ങൾ ദർശനം നടത്തി. ഇന്ന് രാവിലെയും നല്ല തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്ന് ഇതുവരെ 34,513 ഭക്തർ മലകയറി. എരുമേലി കാനനപാത വഴി എത്തുന്ന ഭക്തർക്ക് ഇന്നുമുതൽ വാവർ നട വഴി ദർശനത്തിന് സൗകര്യം ഉണ്ടാകും.ഇതിനിടെ, കോഴിക്കോട് കൈതപ്പൊയിലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ബസ് എതിരവെ വന്ന പിക്കപ്പ് ലോറിയുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ത് തീര്‍ത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments