Sunday, December 15, 2024
Homeകേരളംഅയ്യപ്പഭക്തർക്കായി കൂടുതൽ ട്രെയിനുകൾ; സർവീസ് നടത്തുക ഡിസംബർ 19 മുതൽ ജനുവരി 24 വരെ.

അയ്യപ്പഭക്തർക്കായി കൂടുതൽ ട്രെയിനുകൾ; സർവീസ് നടത്തുക ഡിസംബർ 19 മുതൽ ജനുവരി 24 വരെ.

ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഡിസംബർ 19 മുതൽ ജനുവരി 24 വരെ അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക.

ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യൽ ഡിസംബർ 21നും 28 നും, ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ ഡിസംബർ 16, 23, 30 തീയതികളിലും സർവ്വീസ് നടത്തും.ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ ജനുവരി 2,9, 16 തീയതികളിലും ട്രെയിൻ നമ്പർ 07176 സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യൽ ജനുവരി 4, 11, 18 തീയതികളിലും സർവ്വീസ് നടത്തും.

ട്രെയിൻ നമ്പർ 07183 നരാസാപൂർ കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 15, 22 തീയതികളിലും, ട്രെയിൻ നമ്പർ 07184 കൊല്ലം-നരാസാപൂർ സ്പെഷ്യൽ ട്രെയിൻ ജനുവരി 17, 24 തീയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07181 ഗുണ്ടൂർ- കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 4,11,18 തീയതികളിലും, ട്രെയിൻ നമ്പർ 07182 കൊല്ലം കാക്കിനാട സ്പെഷ്യൽ ജനുവരി ആറിനും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07179 കാക്കിനട ടൗൺ കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി ഒന്നിനും, 8 നും, ട്രെയിൻ നമ്പർ 07180 കൊല്ലം ഗുണ്ടൂർ സ്പെഷ്യൽ ട്രെയിൻ ജനുവരി 3നും 10 നും സർവ്വീസ് നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments