Monday, December 16, 2024
Homeകേരളംഇതാ മുന്നിൽ സർക്കാർ ജോലി അവസരം, പിഎസ്‍സി വിളിയ്ക്കുന്നു, പൊലീസ് ഡ്രൈവർ തസ്തികകളിൽ ഒഴിവ്.

ഇതാ മുന്നിൽ സർക്കാർ ജോലി അവസരം, പിഎസ്‍സി വിളിയ്ക്കുന്നു, പൊലീസ് ഡ്രൈവർ തസ്തികകളിൽ ഒഴിവ്.

തിരുവനന്തപുരം: കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പിഎസ്‍സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025. 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യോഗ്യത. 02/01/1996നും 01/01/2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്ലസ് ടുവോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. ഇരുചക്രം, ഹെവി വാഹന ലൈസന്‍സ് നിര്‍ബന്ധം. ഉയരം: പുരുഷന്മാര്‍ 168 സെന്‍റിമീറ്ററില്‍ കുറയരുത്. സ്ത്രീകള്‍ 157 സെന്‍റിമീറ്ററില്‍ കുറയരുത്. നെഞ്ചളവ് 81 സെന്‍റിമീറ്ററില്‍ കുറയരുത് (പുരുഷന്മാര്‍ക്ക് മാത്രം ബാധകം) .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments