ആകാശ പാത നിർമാണം സർക്കാർ രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. ആകാശ പാത പൊളിച്ചു മാറ്റാനായി സർക്കാർ ഓരോ പുതിയ കാരണങ്ങൾ കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ അത് നീതിയാണോയെന്ന് പരിശോധിക്കണം. ഇതിൻ്റെ കേസ് ഹിസ്റ്ററി പരിശോധിക്കുകയാണെങ്കിൽ 2016ൽ പാതയുടെ പണി ആരംഭിച്ചതാണ്. അതിന് മുൻപ് 2015ൽ എഎസും ടിഎസും കൊടുത്ത കേസാണിത്. എഎസും ടിഎസും കൊടുത്ത് നിയമപരമായി ഒരു ഏജൻസിയെ ഏൽപ്പിച്ചു.
ആ ഏജൻസി ടെൻ്റർ വിളിച്ച് പുറത്തൊരു വർക്ക് കൊടുത്ത് ആ വർക്കിന്റെ 50 ശതമാനം പൂർത്തിയാക്കി. അതിന് ശേഷം അവർ ചെയ പണിക്കുള്ള ശമ്പളവും വാങ്ങി. ഇപ്പോൾ പറയുന്നു ഇത് നയപരമായ പ്രശ്‌നമാണെന്ന്.
സർക്കാരിന് കോടതി നൽകിയ നിർദേശങ്ങളിൽ ഉത്തരമില്ലെന്നും കോടതിക്ക് പുറത്താണ് പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു
‘കോടതിയിൽ നടക്കുന്ന ഈ കേസ് കോടതിയെ അറിയിക്കാതെ പുറത്താണ് പ്രഖ്യാപനങ്ങൾ നടത്തുന്നത്.
കോടതിയിൽ നിന്ന് ഏഴു പ്രാവശ്യം ആവർത്തിച്ച് നിർദേശങ്ങൾ വന്നിരുന്നു. ആ നിർദേശങ്ങൾക്കൊന്നും സർക്കാർ ഉത്തരം നൽകിയില്ല. ബോധപൂർവ്വം ഇത് തകർക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്’. – തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു