ജെസിബി ഉപയോഗിച്ചു പിഴുത തെങ്ങ് വീണു 10 വയസുകാരൻ മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടത്താണ് ദാരുണ സംഭവം. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. വീടിനു സമീപം ജെസിബി ഉപയോഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു സമീപത്തു തെങ്ങ് പിഴുതു മാറ്റുന്നതു കാണാനായി നിസാൽ അവിടെ പോയി നിന്നിരുന്നു. ജെസിബി ഉപയോഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ മാറി നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.