പത്തനംതിട്ട: പത്തനംതിട്ട കോട്ടമലയിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് കീഴടങ്ങി. ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് തിരുവനന്തപുരം ചാക്ക സ്വദേശി വിപിൽ കീഴടങ്ങിയത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയെ ആക്രമിച്ച ശേഷം കുട്ടികളുമായി വിപിൽ കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അശ്വതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവശേഷം രണ്ട് മക്കളെയും കൂട്ടി വിപിൻ കടന്നു കളയുകയായിരുന്നു.ഇയാൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയിൽ വാകടയ്ക്ക് താമസിക്കുകയാണ്.