Wednesday, December 25, 2024
Homeകേരളംഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ.

ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ.

സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആണ് പ്രവീൺ പ്രണവ് യൂട്യൂബർസ്‌. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). ഇരുവരുടെയും ഡാൻസ് റീൽസുകളും സ്കിറ്റുകളും ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജിൽവെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. പതുകെ പ്രവീൺ പ്രണവ് യൂട്യൂബ് ചാനലിൽ മൃദുലയും പ്രത്യക്ഷപ്പെടുത്തുടങ്ങി.

അധികം വൈകാതെ ഇരുവർക്കും ഒരു കുഞ്ഞ് വരുന്നുവെന്ന സന്തോഷവാർത്തയും ഇരുവരും തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഡ്യൂ ഡേറ്റിനു ദിവസങ്ങൾ ബാക്കി നിൽക്കവേ കുഞ്ഞിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന വീഡിയോയും ചാനലിൽ ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും. ചാനലിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിൽ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതർക്കം ഉണ്ടാകുകയും അത് അടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൃദുലയെ ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ കുടുംബാംഗങ്ങൾ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന്റെ ദേഹത്തും പരുക്കുകൾ പറ്റി. സംഭവത്തിൽ ഇരുവരും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.

സഹോദരനായ കൊച്ചുവിനാണ് വീട്ടിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചിട്ടുള്ളതെന്നും. ഭാര്യയെ സ്നേഹിക്കുന്നവരെല്ലാം പെൺകോന്തന്മാരാണ്. ഈ വീട് താൻ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടിൽ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയിൽ അച്ഛൻ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീൺ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്. സഹോദരൻ പല തവണ മദ്യപിച്ച് വീട്ടിൽ വരികയും തുടരെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. പല സമയത്തും പേടിച്ചാണ് താൻ ആ വീട്ടിൽ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാൻ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു.
പീഢന വിവരം പുറത്തറിയിച്ച വീഡിയോ മണിക്കൂറുകൾ ആയപ്പോഴേക്കും ഒരു മില്യണിലേക്ക് കടന്നു കഴിഞ്ഞു. കാഴ്‌ചകരുടെ എണ്ണം മാത്രമല്ല ട്രെൻഡിങ് ലിസ്റ്റിൽ മുൻനിരയിലേക്ക് ഇവരുടെ വീഡിയോ എത്തുകയും ചെയ്തു.

അതേസമയം,പ്രവീണിന്റെ കുഞ്ഞിനെ കാണാനോ പ്രസവസമയത്തോ കുടുംബം എത്താത്തതും സോഷ്യൽ മീഡിയയിൽ ഇവരുടെ ആരാധകർ വലിയ ഗൗരവം ഉള്ള വിഷയം ആയി എടുത്തിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം ഇവർ വിട്ടുനിന്നു എന്ന രീതിയിൽ ഉള്ള സംസാരത്തിലേക്ക് പോവുകയും ചെയ്തു. ആരാധകരുടെ സംശയങ്ങൾക്കും സോഷ്യൽ മീഡിയയിലെ സൈബർ അറ്റാക്കിനെതിരെയും മൃദുലയും പ്രവീണും നേരത്തെ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് എക്സ്പ്ലനേഷൻ വീഡിയോയുമായി കൊച്ചു എന്ന പ്രണവ് എത്തിയതും. ഇന്നലെ പ്രവീൺ പങ്കുവെച്ച വീഡിയോയ്ക്ക് കുടുംബം എന്ത് മറുപടിയുമായാണ് എത്തുന്നതെന്ന ആകാംഷയിലാണ് സോഷ്യൽ മീഡിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments