Friday, November 22, 2024
Homeകേരളംകെഎസ്‌ആര്‍ടിസിയില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍.

കെഎസ്‌ആര്‍ടിസിയില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍.

തിരുവനന്തപുരം:കെഎസ്‌ആർടിസിയില്‍ വമ്ബന്‍ തിരുത്തല്‍ നടപടികള്‍. ഓരോ ആഴ്ചയിലും 10 വിവിധ തരം ബസുകളുടെ ഇന്ധന ക്ഷമത പരിശോധിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശിച്ചു.ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബസുകള്‍ ഷെഡ്യള്‍ തുടങ്ങുന്നതിന് മുന്‍പ് ഡ്രൈവറിന്റെ സാന്നിധ്യത്തില്‍ ഡീസല്‍ ടാങ്കിന്റെ നെക്കിന്റെ താഴ്ഭാഗം വരെ ഡീസല്‍ നിറച്ചു എന്ന് ചാര്‍ജ്ജ്മാന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവര്‍ ഉറപ്പു വരുത്തണം.

ഓരോ ദിവസവും ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച ശേഷം ഇതേ ഉദ്യോഗസ്ഥരുടെയും ഷെഡ്യള്‍ ഓപ്പറേറ്റ് ചെയ്ത ഡ്രൈവറുടെയും സാന്നിധ്യത്തില്‍ ഇന്ധനം ഡീസല്‍ ടാങ്കിന്റെ നെക്കിന്റെ താഴ്ഭാഗം വരെ നിറയ്ക്കണമെന്നും ഈ വിവരങ്ങളെല്ലാം രജിസ്റ്ററില്‍ രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ആഴ്ചയിലേയും കിലോമീറ്റര്‍ പെര്‍ ലിറ്റര്‍ പരിശോധിച്ച്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ ശരാശരി കിലോമീറ്റര്‍ പെര്‍ ലിറ്റര്‍ 3.98 ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

കെഎസ്‌ആര്‍ടിസിയില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളും മന്ത്രി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എല്ലാ ദിവസവും ഓരോ ഡിപ്പോയിലെയും നിശ്ചിത ബസുകള്‍ ഓരോ പ്രത്യേക ബാച്ചിനെ ഉപയോഗിച്ച്‌ സൂപ്പര്‍ ചെക്കപ്പ് ചെയ്ത് തകരാറുകള്‍ പരിഹരിച്ച്‌ ബസുകള്‍ സര്‍വീസിന് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇതുപ്രകാരം 5576 ബസുകളില്‍ 405 ബസുകള്‍ പൂര്‍ണ്ണമായും സൂപ്പര്‍ ചെക്ക് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ ഏപ്രില്‍ 15നുള്ളില്‍ സമ്ബൂര്‍ണ്ണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments