Thursday, December 26, 2024
Homeകേരളംവയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു.

വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു.

പനമരം: വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു.പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ ഒൻപത് പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ഗുരുതരാവസ്ഥയിലായ പാറ്റയെ അടക്കം രണ്ടുപേരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രാത്രി പാറ്റ മരണത്തിന് കീഴടങ്ങുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments