Tuesday, December 24, 2024
Homeകേരളംതൃശ്ശൂരിൽ വീട്ടുകാർ പെരുന്നാളിന് പോയ സമയത്ത് വീടിന് തീയിട്ടു.

തൃശ്ശൂരിൽ വീട്ടുകാർ പെരുന്നാളിന് പോയ സമയത്ത് വീടിന് തീയിട്ടു.

തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് തീയിട്ടത്.

ഇന്നലെ രാത്രിയാണ് സംഭവം . അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.
വീട്ടുകാർ പെരുന്നാളിന് പോയ സമയത്താണ് തീയിട്ടത്. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്.

വീടിന് മുകളിലൂടെ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാർ കുന്നംകുളം അ​ഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments