Sunday, December 22, 2024
Homeകേരളംഐ. റ്റി. ഐ.(ITI/ITC) വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.

ഐ. റ്റി. ഐ.(ITI/ITC) വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.

സർക്കാർ അംഗീകൃത/ സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് – റീ ഇംബേഴ്‌സ്മെന്റ് സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്.

ഒരു വർഷത്തെ / രണ്ടു വർഷത്തെ കോഴ്‌സിന് പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ്പ് തുക നല്കുന്നത്. രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാം. ബിപിഎൽ വിഭാഗക്കാർക്ക് മുൻഗണന. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും സ്‌കോളർഷിപ്പിന് പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

അക്ഷയ കേന്ദ്രം വഴി ഓൺലൈനായി ഡിസംബർ 16 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2300524, 2302090.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments