Wednesday, December 25, 2024
Homeകേരളംകോന്നിയിൽ ബാറിന് മുന്നിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ഗുരുതര പരിക്ക്, ഒരാൾ പിടിയിൽ.

കോന്നിയിൽ ബാറിന് മുന്നിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ഗുരുതര പരിക്ക്, ഒരാൾ പിടിയിൽ.

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനം. ആക്രമണത്തിൽ കുളത്തുമൺ സ്വദേശി സനോജിന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു.ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വ്യക്തി വൈരാഗ്യത്തെ തുടർന്ന് സംഘം ചേർന്ന് സനോജിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments