ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തി. സര്‍ക്കാരിന്റെ വികസന പദ്ധതികളും കേന്ദ്രസര്‍ക്കാരും യുഡിഎഫും നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയുമാണ് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ എത്തിയതോടെയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ചേലക്കരയിലെത്തിയത്. രണ്ടുദിവസമായി 6 ഇടങ്ങളില്‍ മുഖ്യമന്ത്രി പ്രവര്‍ത്തകരോട് സംസാരിക്കും.
ചേലക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്, കാരന്തൂര്‍ മര്‍ക്കസില്‍ എത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. മുമ്പ് മത്സരിച്ചപ്പോഴും അബൂബക്കര്‍ മുസ്ല്യായാരുടെ പിന്തുണ തേടിയിരുന്നതായും ചേലക്കരയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും യു ആര്‍ പ്രദീപ് പറഞ്ഞു.
അതേസമയം യുഡിഎഫ് ക്യാമ്പ് ആകട്ടെ കുടുംബയോഗങ്ങളില്‍ വേരുറപ്പിക്കുകയാണ്. കെ സി വേണുഗോപാലിന്റെ വിജയത്തിനായി ആലപ്പുഴയില്‍ നടപ്പാക്കിയ കുടുംബ യോഗത്തിന്റെ മാതൃകയാണ് ചേലക്കരയില്‍ പരീക്ഷിക്കുന്നത്. ബിജെപിയും കോര്‍ണര്‍ യോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തില്‍ സജീവമാകുന്നുണ്ട്.