Thursday, December 26, 2024
Homeകേരളംമണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി അയ്യന്റെ തിരു നട 15ന് വൈകിട്ട് 5ന് തുറക്കും.

മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി അയ്യന്റെ തിരു നട 15ന് വൈകിട്ട് 5ന് തുറക്കും.

മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി അയ്യന്റെ തിരു നട 15ന് വൈകിട്ട് 5ന് തുറക്കും.
തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി.എൻ.മഹേഷ് നടതുറന്ന് ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജനസാന്നിധ്യം അറിയിക്കും.

തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേൽശാന്തി പി.എം.മുരളിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും.

പതിനെട്ടാംപടി ഇറങ്ങി ആഴി തെളിക്കും.
ശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറക്കും.

നിയുക്‌ത മേൽശാന്തി മാരാണ് ആദ്യം പടി കയറുന്നത്.

കൊല്ലം ശക്തികുളങ്ങര കന്നി മേൽചേരി തോട്ടത്തിൽ മഠം നാരായണീയത്തിൽ എസ്.അരുൺ കുമാർ നമ്പൂതിരി ശബരിമലയിലും.

കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതല ഏൽക്കും.

തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര്
ബ്രഹ്‌മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്യും.

16 മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകൾ ഉണ്ട്.

പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 3 മുതൽ രാത്രി 11 വരെയുമാണ് തീർഥാടകർക്കുള്ള ദർശനം.

നെയ്യഭിഷേകം, അഷ്ട‌ാഭിഷേകം, കളഭാഭി ഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾ നടത്താനുള്ള അവസരം ഉണ്ട്.

തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡി സംബർ 26ന് വൈകിട്ട് 6.30ന് നടക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നട തുറക്കും.

ഭക്തലക്ഷങ്ങൾ ദർശനം കൊതിക്കുന്ന മകരവിളക്ക് ജനുവരി 14ന് ആണ്. തീർഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments