Thursday, December 26, 2024
Homeകേരളംകൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി; സാക്ഷികളായി പാലക്കാട്ടെ സ്‌ഥാനാർത്ഥികൾ.

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി; സാക്ഷികളായി പാലക്കാട്ടെ സ്‌ഥാനാർത്ഥികൾ.

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം.

ഇന്ന് മുതൽ 10 ദിവസം പ്രത്യേക പൂജകൾ നടക്കും. നവംബർ 13, 14, 15 തിയ്യതികളിലാണ് രഥോത്സവം. 16 രാവിലെ കൊടിയിറങ്ങും. ചടങ്ങുകൾക്ക് സാക്ഷികളാവാൻ പാലക്കാട്ടെ മൂന്ന് സ്‌ഥാനാർത്ഥികളും എത്തി.

നേരത്തെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയത് കൽപ്പാത്തി രഥോത്സവം കണക്കിലെടുത്തായിരുന്നു.
നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം വോട്ടെണ്ണൽ തിയ്യതിയിൽ മാറ്റമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments