Thursday, December 26, 2024
Homeകേരളംഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി; രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ.

ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി; രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ.

വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. വർഗീയത നന്നായി കളിക്കുന്ന ആളാണ് ഷാഫി പറമ്പിലെന്ന് പത്മജ പറഞ്ഞു. ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി. ഷാഫി ഒരേസമയം ഉമ്മൻചാണ്ടിയുടെയും എതിർപക്ഷത്തിന്റെയും ആളായിരുന്നുവെന്നും പത്മജ ആരോപിച്ചു.

ഇപ്പോൾ യുഡിഎഫ് വരും ഇപ്പോൾ മന്ത്രിയാകും എന്നുകരുതി ഇരിക്കുന്ന ആളാണ് ഷാഫി. വർഗീയത നന്നായി കളിക്കുന്ന ആളായതുകൊണ്ടുതന്നെ ഷാഫി വടകരയിൽ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാണ്. വടകരയിൽ നിർത്തിയിരുന്നെങ്കിൽ മുരളീധരൻ ജയിക്കുമായിരുന്നെന്നും പത്മജ പറഞ്ഞു.

കെ മുരളീധരൻ പാലക്കാട് നിന്ന് മത്സരിച്ചിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി കാൻഡിഡേറ്റാണ്. അതുണ്ടാവാതിരിക്കാനാണ് മുരളീധരനെ വെട്ടിയത്. അപ്പോൾ ഒരാൾ കുറഞ്ഞുകിട്ടി. കെ സുധാകരനെയും പ്രായമായെന്നും ബോധമില്ലെന്നും പറഞ്ഞ് ഒഴിവാക്കിയെന്നും പത്മജ ആരോപിച്ചു.

തനിക്ക് ഇപ്പോൾ ടെൻഷനില്ല. താനിപ്പോൾ ചിരിച്ച മനസോടെയാണ് കോൺഗ്രസിലെ അടി കാണുന്നത്. തന്നെ ഒതുക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

സതീശൻ എവിടെ നിന്നു വന്നു എങ്ങനെ ഇങ്ങനെ ആയി എന്ന് തനിക്ക് അറിയാമെന്നും, പവർ ഗ്രൂപ്പാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും പത്മജ പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൽ പാലക്കാട് സ്ഥാനാർത്ഥിയായി വന്നതിൽ വന്നതിൽ തനിക്ക് അതിശയം ഒന്നുമില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

വാഗ്ദാനങ്ങൾ നൽകാൻ കോൺഗ്രസിന് മുകളിൽ ആരുമില്ല. വടകര നിന്നപ്പോൾ തന്നെ ഷാഫി ഹൈക്കമാൻഡുമായി ഡീൽ ഉറപ്പിച്ചു. അതാണ് രാഹുൽ മാങ്കൂട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വം. സരിന് കൈ കൊടുക്കാത്തത് ചീപ്പ് പെരുമാറ്റം. ഇപ്പോൾ മനസമാധാനം ഉണ്ട്. എനിക്ക് ഇപ്പോൾ ചിരിച്ച മനസ്സോടെ കോൺഗ്രസിലെ അടി കണ്ടുകൊണ്ടിരിക്കാം, പത്മജ വേണുഗോപാൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments