Thursday, January 9, 2025
Homeകേരളംപുതുക്കാട് വൻ കഞ്ചാവ് വേട്ട;മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നു ക്രിമിനലുകൾ...

പുതുക്കാട് വൻ കഞ്ചാവ് വേട്ട;മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നു ക്രിമിനലുകൾ പിടിയിൽ.

ചാലക്കുടി: ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ച് ചില്ലറവിൽപന നടത്തിവന്നിരുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എം. എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.

ആലപ്പുഴ ജില്ലയിൽ കാർത്തികപിള്ളി താലൂക്കിൽ വലയകത്തു വടക്കേതിൽ വീട്ടിൽ എന്നവിലാസമുള്ളതും തൃശൂർ ജില്ലയിലെ നെടുപുഴയിലും എറണാകുളം ജില്ലയിലെ ചമ്പന്നൂരിലും മഞ്ഞപ്ര യിലും കാമുകിമാരുടെ വീടുകളിൽ താമസിച്ചു വരുന്നയാളുമായ കുപ്രസിദ്ധ ഗുണ്ട മൻസൂർ എന്ന രാജേഷ് 38 വയസ്
പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി കരുവന്നൂക്കാരൻ വീട്ടിൽ സുവിൻ സുരേന്ദ്രൻ 29 വയസ് വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മനക്കുളങ്ങരപറമ്പിൽ വീട്ടിൽ മുനീർ മുജീബ് റഹ്മാൻ 28 വയസ് എന്നിവരാണ് പത്ത് കിലോയോളം കഞ്ചാവുമായി പിടിയിലായത്. പിടികൂടാൻ ശ്രമിക്കവേ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.

ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൽ ഇപ്പോൾ പ്രതികളായവരുടെ ഫോട്ടോകളും പേരുവിവരങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനാൽ തൃശൂർ റൂറൽ ജില്ലയിലേക്ക് പ്രവേശനമുള്ള ദേശീയ പാതയിലും സംസ്ഥാന പാതകളിലും ഏതാനും ദിവസങ്ങളായി ഡാൻസാഫ് ടീമംഗങ്ങൾ രാപകലിലല്ലാതെ നിലയുറപ്പിച്ച് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ പാലിയേക്കര ടോൾപ്ലാസക്ക് സമീപം പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം സിമൻ്റ് ലോറിയിൽ വരികയായിരുന്ന മൂവരേയും പിടികൂടി ചോദ്യം ചെയ്തു കഞ്ചാവ് കണ്ടെടുത്തത്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജേമുന്ദ്രിയിൽ നിന്നും കഞ്ചാവ് വാങ്ങി വരവേ ഇവരുടെ വാഹനത്തിന് തകരാർ സംഭവിച്ചതിനാൽ കഞ്ചാവിൻ്റെ ഭൂരിഭാഗവും തമിഴ്നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിൻ്റെസിമൻറ് ലോറിയിൽ കയറി നാട്ടിലേക്ക് വരികയായിരുന്നു സംഘം.

പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ വി. സജേഷ്കുമാർ, സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങളായ വി.ജി സ്റ്റീഫൻ, ജയകൃഷ്ണൻ കെ. , സി. ആർ പ്രദീപ്കുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, സൂരജ് വി ദേവ്, ലിജു ഇയ്യാനി, റെജി എ.യു , ബിനു എം. ജെ, സി.കെ ബിജു, ഷിജോ തോമസ്, സോണി പി.എക്സ്, കെ.ജെ ഷിൻ്റോ, എ.ബി നിഷാന്ത് പുതുക്കാട് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ ജോബി മഞ്ഞളി, ആൻ്റോ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു ചന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ വിശ്വനാഥൻ എന്നിവരടങ്ങിയ സംഘമാണ് ടോൾപ്ലാസയിലും അനുബന്ധ റോഡുകളിലും നിലയുറപ്പിച്ച് പിഴവില്ലാത്ത വാഹന പരിശോധന നടത്തി ലഹരിക്കടത്തു സംഘത്തെ പിടികൂടിയത്.

2020 ൽ കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന സിനിമയുടെ ഷൂട്ടിങിൻ്റെ ഭാഗമായി നിർമ്മിച്ച സെറ്റ് കുപ്രസിദ്ധ ഗുണ്ട മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്ത കേസിലും തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലും ആലപ്പുഴ കാർത്തികപ്പിള്ളി മേഖലയിലെ ഒട്ടനവധി വധശ്രമം അടിപിടി കേസുകളിലും വിവിധ ജില്ലകളിലായി ഇരുപത്തിയെട്ടോളം ക്രിമിനൽ കേസുകളിലും പ്രതിയാണ് മൻസൂർ എന്ന രാജേഷ്, സുവിൻ സുരേന്ദ്രനും മുനീറും ലഹരി വസ്തുക്കളുടെ വിപണനത്തിനും ഉപയോഗത്തിനുമായി നാലോളം കേസുകളിൽ പ്രതികളാണ്.

തൃശൂർ ജില്ലയിലെ പീച്ചി, മണ്ണുത്തി, ഒല്ലൂർ, പുതുക്കാട് മേഖലകളിലും എറണാകുളം ജില്ലയിലെ മലയാറ്റൂർ – നീലീശ്വരം, അയ്യമ്പുഴ, തുറവൂർ, അങ്കമാലി, നെടുമ്പാശേരി എയർപോർട്ട് മേഖലകളിലും വ്യാപകമായി കഞ്ചാവും രാസലഹരിയും വിപണനം ചെയ്തു വന്നിരുന്ന സംഘമാണ് പിടിയിലായത്.
പിടിയിലായവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ഇവരുടെ സംഘത്തിൽ പെട്ടവരേയും ഇടപാടുകാരേയും ഉപഭോക്താക്കളേയും കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments