Wednesday, December 25, 2024
Homeകേരളംമുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി.

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി.

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഉപതെരെഞ്ഞെടുപ്പിന് ശേഷം നവംബർ 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ, റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.

കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചർച്ച ചെയ്യും. അതേസമയം, പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും.

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാത്തവരോട് രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. മുനമ്പം സമരം മാധ്യമങ്ങളും അവഗണിക്കുകയാണെന്നും സുരേഷ് ഗോപി വിമർശിച്ചു. മുനമ്പം ഭൂമി പ്രശ്നം സാമുദായിക പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുൻപേ നിയമപരമായി പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിരുന്നു.

സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.

‘‘കേരള സർക്കാർ പ്രശ്നത്തിൽ ആത്മാർഥമായി ഇടപെടണം. അതിനു തയ്യാറായാൽ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്. അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്ന് ആർക്കും അഭിപ്രായമില്ല. എന്നാൽ അവരുടെ രേഖകൾ ശരിയാക്കിക്കൊടുക്കേണ്ടതുണ്ട്. പ്രദേശത്തുകാർ ഇക്കാര്യത്തിൽ ഉത്തരവാദിയല്ല, വിഷയവുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണം. പരിഹാരത്തിനായി സർക്കാർ മുന്നിട്ടിറങ്ങിയാൽ മുസ്‌ലിം സംഘടനകൾ എല്ലാ പിന്തുണയും നൽകും. ’’കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2019ൽ തങ്ങളുടെ ഭൂമി വഖഫ് ബോർഡിൽ ചേർത്തെന്ന് പ്രതിഷേധിച്ച കുടുംബങ്ങൾ ആരോപിച്ചു. 2022-ൽ, അവരുടെ വസ്തുവകകൾക്ക് ഭൂനികുതി അടയ്ക്കാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് കേരള സർക്കാർ ഇടപെട്ട് നികുതി അടയ്ക്കാൻ അനുമതി നൽകിയത്.

എന്നാൽ, ഈ നീക്കത്തെ വഖഫ് സംരക്ഷണ സമിതി (വഖഫ് സംരക്ഷണ സമിതി) കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന് സമരം ചെയ്യുന്ന കുടുംബങ്ങൾക്ക് നികുതി അടക്കാൻ അനുമതി നൽകാനുള്ള കേരള സർക്കാരിൻ്റെ തീരുമാനം ഹൈക്കോടതി താൽക്കാലികമായി നിർത്തി.

1950-ൽ സിദ്ദിഖ് സെയ്ത് എന്നയാളാണ് ഫാറൂഖ് കോളേജിന് തങ്ങളുടെ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നൽകിയതെന്ന് കുടുംബങ്ങൾ പറയുന്നു. ഇത് വഖഫ് ഭൂമിയല്ലെന്നും കോളജ് മാനേജ്‌മെൻ്റിന് ഭൂമി നൽകിയെന്നും ഇവർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments