Sunday, October 27, 2024
Homeകേരളംസൂക്ഷിക്കുക ഈ പാമ്പിൻ്റെ വിഷത്തിന് ആൻ്റിവെനമില്ല.

സൂക്ഷിക്കുക ഈ പാമ്പിൻ്റെ വിഷത്തിന് ആൻ്റിവെനമില്ല.

കാസർകോട്:പാമ്പുകടിയേറ്റ് മരിച്ച മഞ്ചേശ്വരം മിയാപ്പദവ് പള്ളത്തടുക്കയിലെ അശോകിനെ (43) കടിച്ചത് മുഴമൂക്കൻ
കുഴിമണ്ഡലി (ഹംപ്നോസ് പിറ്റ് 1 വൈപ്പർ). മുൻപ് ഈ പാമ്പിനെ അണലിയിൽ (ചേനത്തണ്ടൻ റസൽസ് വൈപ്പർ)നിന്ന് വേർതിരിച്ചറിയാത്തതും കടിയേൽകുന്നവരുടെ എണ്ണം കുറവായതും കാരണം ഇതിൻ്റെ വിഷത്തിനുള്ള ആൻ്റിവെനം നിർമിച്ചിട്ടില്ല.

ഇതറിയാതെ മുഴമൂക്കൻ കുഴിമണ്ഡലിയുടെ കടിയേൽക്കുന്നവർക്ക് ഇപ്പോഴുള്ള ആൻ്റിവെനം കു ത്തിവെച്ചാൽ പ്രതിപ്രവർത്തനമു ണ്ടായി മരണത്തിന് സാധ്യതയുണ്ട്. ചില സീസണുകളിൽ വിഷ ത്തിന്റെ തീവ്രത കൂടുന്നതിനാൽ കടി മാരകമാകാനുമിടയുണ്ട്. മൂർഖൻ, അണലി (റസൽസ് വൈപ്പർ), ചുരുട്ട മണ്ഡലി (സോ സ്റ്റെയ്‌ൽഡ് വൈപ്പർ),ശംഖുവരയൻ എന്നിവയുടെ വിഷത്തിന് പ്രതിവിധിയായിട്ടുള്ള പോളിവാലൻ്റ് ആൻ്റിവെനമാണ് നിലവിലുള്ളത്.

ഇത്തരം പാമ്പുകളുടെ കടിയേറ്റാൽ ഈ ആൻറിവെനം ഫലപ്രദമാണ്. ഇതിൽ ഉൾപ്പെടാത്ത പാമ്പുകളുടെ കടിയേറ്റാൽ ഇതേ . ആൻ്റിവെനം കുത്തിവെക്കുന്നത് അപകടമാകാം. മുഴമൂക്കൻ കുഴി മണ്ഡലിയുടേതു പോലെ ചോലമ ണ്ഡലിയുടെയും (മലബാർ പിറ്റ് വൈപ്പർ) വിഷത്തിനെതിരേയു യുള്ള ആന്റിവെനം നിർമിച്ചിട്ടില്ല. ഇവ കാട്ടിൽ മാത്രം കാണപ്പെടുന്നതിനാൽ കടിയേൽക്കുന്നവരുടെ എണ്ണം വളരെക്കുറവാണെന്ന്
‘സർപ്പ’ കാസർകോട് ജില്ലാ ഫെസിലിറ്റേറ്റർ കെ.ടി. സന്തോഷ് പനയാൽ പറഞ്ഞു.

ലക്ഷണം നോക്കി ചികിത്സിക്കണം.

മൂന്ന് പാമ്പുകളും അണലി വിഭാഗത്തിൽപ്പെട്ടതാണെങ്കിലും വിഷത്തിൽ വ്യത്യാസമുണ്ട്. അതിനാൽ ചേനത്തണ്ടനുള്ള ആന്റിവെനം മറ്റിനം അണലികളുടെ കടിയേൽക്കുന്നവർക്ക് നൽകിയാൽ പ്രതിപ്രവർത്തനമുണ്ടായി രോഗിയുടെ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ട്. ലക്ഷ ണം നോക്കിയുള്ള ചികിത്സയാണ് ഇവർക്ക് നൽകേണ്ടത്. മുഴമൂക്കൻ്റെ കടി അണലിയുടേതത്ര മാ രകമല്ലെങ്കിലും ഇതിൻ്റെ വിഷവും രക്തപര്യയനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. രക്തസ്രാവം, ശ്വാസകോശത്തിൽ വെള്ളം നിറയൽ, ഉമിനീർഗ്രന്ഥിക്ക് വീക്കം തുടങ്ങിയവയുണ്ടാകാം. ഇതിനുള്ള ചികിത്സ നൽകണം.

ആന്റിവെനം നിർമിക്കാൻ ഗവേഷണം.

മുഴമൂക്കൻ കുഴിമണ്ഡലി സംസ്ഥാനത്തെ വനപ്രദേശങ്ങളിലും വനത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും സാധാരണ കാണപ്പെടുന്ന പാമ്പാണ്. കടിയേൽക്കുന്നവർ മരിക്കുന്നത് അപൂർവമാണ്. ഇവയുടെ വിഷത്തിനുള്ള ആന്റി വെനം നിർമിക്കാനുള്ള ഗവേഷണം നടക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments