മലപ്പുറം: മലപ്പുറം തിരൂർ പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്.തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ് ഷബീറലി.
താമസസ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.