Sunday, November 24, 2024
Homeകേരളംസ്വർണക്കുതിപ്പിന് സഡൻ ബ്രേക്ക്; ഇന്ന് പവന് കുറഞ്ഞത് 440 രൂപ.

സ്വർണക്കുതിപ്പിന് സഡൻ ബ്രേക്ക്; ഇന്ന് പവന് കുറഞ്ഞത് 440 രൂപ.

സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്.

വെള്ളിയുടെ വിലയില്‍ ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപയിലെത്തി. വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങാനുള്ളവര്‍ കൂടുതലായി എത്തുമെന്നാണ് കരുതുന്നതെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments