Thursday, January 9, 2025
Homeകേരളംബാലചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി.

ബാലചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി.

തൃപ്രയാർ :അന്തരിച്ച സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്തതിന് ജന്മനാട് വിട നൽകി.
ജീവിതത്തിന്റെ നാനാതുറകളിൽ നിന്നും നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.

സാഹിത്യ അക്കാദമിയിലും തൃപ്രയാറിലെ വീട്ടിലും പൊതു ദർശനത്തിന് വെച്ച മൃതദേഹം ഞായറാഴ്ച രാവിലെ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് നാട്ടിക എസ്. എൻ. ട്രസ്റ്റ് സമീപത്തെ തറവാട്ടു വളപ്പിൽ സംസ്കരിച്ചത്. മകൻ കൃഷ്ണചന്ദ്രൻ ചിതക്ക് തീ കൊളുത്തി. മന്ത്രി ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കോൺഗ്രസ്സ് നേതാവ് വി. എം. സുധീരൻ, ടി. എൻ. പ്രതാപൻ തുടങ്ങി ഒട്ടേറെ പേര് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments