Wednesday, January 1, 2025
Homeകേരളംപ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വിദ്യാർത്ഥിക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പിടിയിൽ.

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വിദ്യാർത്ഥിക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പിടിയിൽ.

പൊ​ന്നാ​നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വിദ്യാർത്ഥിക്ക് ക​ഞ്ചാ​വ് വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​ർ പിടിയിൽ .
ന​രി​പ്പ​റ​മ്പി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​ക്കാ​ടി കു​ഞ്ഞി​മൂ​സ​ക്കാ​ന​ക​ത്ത് ബാ​ത്തി​ഷ (പു​ല്ല് ബാ​ത്തി -46), പൊ​ന്നാ​നി പ​ള്ളി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ചെ​റു​വ​ള​പ്പി​ല്‍ ഷ​ഹീ​ര്‍ (22) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ല്‍ വിദ്യാർത്ഥി​ക്ക് ക​ഞ്ചാ​വ് പൊ​തി വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.ഇ​വ​രി​ല്‍നി​ന്ന് അ​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. വിദ്യാർത്ഥി​യെ പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. എ​സ്.​ഐ​മാ​രാ​യ ആ​ര്‍.​യു. അ​രു​ണ്‍, എ​സ്. രാ​ജേ​ഷ്, എ.​എ​സ്.​ഐ. എ​ലി​സ​ബ​ത്ത്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​നി​ല്‍ വി​ശ്വ​ന്‍, സ​ജു​കു​മാ​ര്‍, നാ​സ​ര്‍, പ്ര​ശാ​ന്ത് കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ആ​ന​ന്ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ബാ​ദു​ഷ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. പൊ​ന്നാ​നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്ത് ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments