കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനിടെ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കെട്ടുകാളയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറിഞ്ഞ കെട്ടുകാള കാലഭെെരവന്‍റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.
28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ നടക്കുന്നത്. വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്.
ഞക്കനാല്‍ പടിഞ്ഞാറെ കരയുടെ വിശ്വപ്രജാപതി കാലഭൈരവന്‍, കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ യുവജന സമിതിയുടെ ഓണാട്ടുകതിരവന്‍, ആലുംപീടിക, മണ്ണൂത്തുറമുക്ക് ജീനിയസ് കാളകെട്ടുസമിതിയുടെ വജ്രതേജോമുഖന്‍, വയനകം കരയുടെ വയനകം കെട്ടുകാള, പായിക്കുഴി വലിയകുളങ്ങര പൗരസമിതിയുടെ കെട്ടുകാള എന്നിവയാണ് യഥാക്രമം ഒന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.