Wednesday, October 16, 2024
Homeകേരളംമൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ.

മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ.

കൊച്ചി: മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ .പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്.ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദ്ദിക്കുകയായിരുന്നു.മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദ്ദനമേറ്റതിന്റെ പാടുകൾ ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments