തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കുമെന്ന് കാലാവസസ്ഥ കേന്ദ്രം അറിയിച്ചു.എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി കാലാവസ്ഥ വകുപ്പ്.
നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതോടെ മഴ കനക്കാനാണ് സാധ്യത.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.