Saturday, December 28, 2024
Homeകേരളംനാളികേരവില കുതിച്ചുയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍.

നാളികേരവില കുതിച്ചുയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍.

നാളികേരവില കുതിച്ചുയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍. ഒരുകിലോ നാളികേരത്തിന് 75 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന.

നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. പാലക്കാട് ജില്ലയിലെ ചെറുകിട കര്‍ഷകരില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് പ്രധാനമായും നാളികേരമെത്തുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ നാളികേരത്തിന് കിലോയ്‌ക്ക് 29 മുതല്‍ 32 വരെ രൂപയാണ് വിലയുണ്ടണ്ടായിരുന്നത്. ഓണവിപണിയില്‍ ഇത് 34 മുതല്‍ 37 വരെ രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വില വീണ്ടണ്ടും വര്‍ധിച്ച് 42 രൂപയായി.

രണ്ടു കൊണ്ടാണ് വില വീണ്ടണ്ടും ഉയര്‍ന്ന് 75 രൂപയിലേക്കെത്തിയത്. 2014ലാണ് സമാനമായി നാളികേരത്തിന്റെ വില ഉയര്‍ന്നിട്ടുള്ളത്. തേങ്ങയ്‌ക്ക് വില കൂടിയതോടെ വെളിച്ചെണ്ണയ്‌ക്കും വില ഉയര്‍ന്നു. മില്ലുകളില്‍ ലിറ്ററിന് 200 രൂപയായിരുന്ന വെളിച്ചെണ്ണവില 240 വരെ എത്തി.

നാളികേര വില 75 രൂപയിലെത്തിയെങ്കിലും ഉത്പാദനം പകുതിയില്‍ താഴെയായതിനാല്‍ കര്‍ഷകര്‍ക്ക് നേട്ടമില്ല. ഓണക്കാലത്ത് വില ഉയര്‍ന്നപ്പോള്‍ ഭൂരിഭാഗം കര്‍ഷകരും തേങ്ങ വിറ്റു. ഇതോടെ പച്ചത്തേങ്ങ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

തെക്കന്‍ ജില്ലകളില്‍ നിന്നുള്ള മൊത്തവ്യാപാരികള്‍ പാലക്കാട്ടെത്തി കിലോഗ്രാമിന് 38 രൂപവരെ നല്‍കി തോട്ടങ്ങളില്‍ നിന്ന് തേങ്ങ എടുക്കുന്നുണ്ടണ്ട്. ജില്ലയില്‍ ഒരുമാസം മുന്‍പ് വിപണിയിലെ ചില്ലറ വില്‍പ്പനവില 35 രൂപയില്‍ താഴെയായിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്തെ കടുത്ത ചൂടാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments