Sunday, October 6, 2024
Homeകേരളംകോട്ടയം എം.സി റോഡിൽ കുമാരനല്ലൂരിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

കോട്ടയം എം.സി റോഡിൽ കുമാരനല്ലൂരിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

കോട്ടയം എം.സി റോഡിൽ കുമാരനല്ലൂരിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എറണാകുളം ഇടപ്പള്ളി മന്ന മരിയ വീട്ടിൽ പ്രസാദിന്റെ മകൻ രോഹിത് (25) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 11.45 ന് കുമാരനല്ലൂർ ഹരിത ഫ്‌ളാറ്റിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ഇക്കോ കാറിൽ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് രണ്ട് യുവാക്കളും റോഡിൽ തെറിച്ചു വീണു. മരിച്ച യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments