Monday, September 30, 2024
Homeകേരളംപാർട്ടി തീരുമാനം നടപ്പാകണമെന്ന ആഗ്രഹം മാത്രമേയുള്ളൂ: തോമസ് കെ തോമസ്.

പാർട്ടി തീരുമാനം നടപ്പാകണമെന്ന ആഗ്രഹം മാത്രമേയുള്ളൂ: തോമസ് കെ തോമസ്.

എൻ സി പി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാകണമെന്ന ആഗ്രഹമേ തനിക്കുള്ളൂ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ലെന്ന് തോമസ് കെ തോമസ് എം എൽ എ.

മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.
രണ്ടര വർഷം മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്.

മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എം എൽ എ സ്ഥാനം രാജി വയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാർ, എ കെ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി തീരുമാനം നടപ്പിലാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യമായ ഒരു വിവാദത്തിനും അടിസ്ഥാനമില്ല.

താനും എ കെ ശശീന്ദ്രനും പി സി ചാക്കോയും മൂന്നാം തീയതി മുഖ്യമന്ത്രിയെ കാണും. പാർട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കുമെന്നും തോമസ് കെ തോമസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments