നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. അൻവറുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.
‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം. ‘ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിൽ പ്രവർത്തകർ പ്രതിഷേധിച്ചത്. നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു.