Sunday, January 12, 2025
Homeകേരളംകാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിൽ "സ്പെക്ട്ര" വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കം.

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിൽ “സ്പെക്ട്ര” വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കം.

കാഞ്ഞിരപ്പള്ളി: സെന്‍റ്. ഡോമിനിക്സ് കോളേജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസ പ്രദർശനം “സ്പെക്ട്രാ” ആന്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് ഏറ്റവും വലിയ യുദ്ധങ്ങൾ അരങ്ങേറുന്നത് സാമ്പത്തിക മേധാവിത്വത്തിനു വേണ്ടിയാണെന്നും അത് സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിലൂടെയേ കൈവരിക്കാൻ കഴിയൂ എന്നും എം.പി പറഞ്ഞു. സാങ്കേതികവിദ്യയിലെ നൂതനതത്വങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള പഠന പരിശീലന കളരികളായി കലാലയങ്ങൾ മാറേണ്ടതുണ്ട്. രാജ്യത്തിൻറെ യുവ ജനസംഖ്യ ഏറ്റവും വിലപിടിപ്പുള്ള ആസ്തിയാണെന്നും അവർക്ക് സാങ്കേതികവിദ്യകൾ ആവിഷ്കരിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം ലഭിക്കുമ്പോൾ ഇന്ത്യയുടെ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇത്തരത്തിലുള്ള നേട്ടങ്ങൾക്ക് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള സെന്‍റ്. ഡോമിനിക്സ് കോളേജും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നും അതിന് ഈ എക്സിബിഷൻ ഉദാഹരണമാണെന്നും എം.പി പറഞ്ഞു. യോഗത്തിൽ കോളേജ് മാനേജർ റെവ.ഫാ.വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ റെവ.ഫാ.മനോജ് പാലക്കുടി, കൺവീനർ ബിനോ പി ജോസ്, എക്സിബിഷൻ കൺവീനർ പ്രതീഷ് എബ്രഹാം എന്നിവർ സംസാരിച്ചു.

ഭൂമിയിലെ ജീവിവർഗങ്ങളുടെ ആവിർഭാവവും പരിണാമവും, സസ്യ-ജന്തു വൈവിധ്യം, സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനം, അച്ചടിമാധ്യമരംഗം, നാണയങ്ങൾ, ആയോധനകലയായ കളരി, കളരി ആയുധങ്ങൾ, ഹോളോഗ്രാം, ഗെയിം കോർണർ, ത്രീഡി ഷോ, ഭക്ഷ്യവൈവിധ്യം, കാർഷിക ഉപകരണങ്ങൾ, നൂതന കാർഷിക രീതികൾ, ലോകപ്രശസ്ത സാഹിത്യകൃതികളുടെ, ദൃശ്യാവിഷ്കാരം എന്നിവയെല്ലാം കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ലേർനോവ എജുക്കേഷൻ സർവീസ് ഒരുക്കുന്ന റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, പ്ലാനറ്റോറിയം എന്നിവയും ഐഎസ്ആർഒ, ഖാദി ബോർഡ്, കൃഷിവകുപ്പ്, വനം വകുപ്പ് എന്നിവയുടെ സ്റ്റാളുകളും പ്രവർത്തിച്ചു തുടങ്ങി.

26 മുതൽ 28 വരെ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 7.00 വരെയാണ്. പ്രവേശനം. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയും ആണ് നിരക്ക് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments