Monday, September 23, 2024
Homeകേരളം2024 ഒക്ടോബർ 1 നോ അതിനുമുമ്പോ 18 വയസ് തികയുന്ന എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര്...

2024 ഒക്ടോബർ 1 നോ അതിനുമുമ്പോ 18 വയസ് തികയുന്ന എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2025 ആരംഭിക്കുന്നു .2024 ഒക്ടോബർ 1 നോ അതിനുമുമ്പോ 18 വയസ് തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു.

ഇതനുസരിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സമഗ്ര വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബർ 29 നും, അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 28 മുതൽ നവംബർ 28 വരെയും , അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ 2025 ജനുവരി ആറിനും നടക്കും .

റേഷൻ കാർഡ് , ഫോട്ടോ ,എസ്.എസ്.എൽ.സി ബുക്ക് / ജനന സർട്ടിഫിക്കറ്റ് / സ്കൂൾ സർട്ടിഫിക്കറ്റ് ,ആധാർ കാർഡ് ,വീട്ടിലെ ഒരാളുടെ വോട്ടർ ഐഡന്റിറ്റി കാർഡ് എന്നിവയുമായി അക്ഷയ കേന്ദങ്ങളിൽ എത്തി ഓൺലൈൻ ആയി വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ് .

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments