‘കാറിടിച്ച് ചേലൂരിൽ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ചേലൂർ മണാത്ത് ബിനോയ് ജിനിദമ്പതികളുടെ മകൾ ഐറിൻ ആണ് മരണപ്പെട്ടത്.
ചേലൂർ പള്ളിക്കടുത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു ഐറിൻ.
പള്ളിയിലേയ്ക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽ ഐറിൻ പെടുകയായിരുന്നു. ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരൻ ഏദൻ.