Saturday, December 21, 2024
Homeകേരളംസൈഡ് നൽകിയില്ലെന്ന പേരിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമം; ബസ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവച്ചു.

സൈഡ് നൽകിയില്ലെന്ന പേരിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമം; ബസ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവച്ചു.

ആലുവ: സിറ്റി ബസിന് സൈഡ് നൽകിയില്ലെന്ന പേരിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമം. ഇതേ തുടർന്ന് ബസും ജീവനക്കാരെയും നാട്ടുകാർ തടഞ്ഞുവെച്ചു.ആലുവ പമ്പ് കവലയിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ തായീസ് വെഡിങ്സിന് മുൻപിലായിരുന്നു സംഭവം.

തിങ്കളാഴ്ച രാത്രി 9.30ഓടെ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സിറ്റി ബസാണ് മരണപ്പാച്ചിൽ നടത്തിയത്.
മുൻപിൽ പോയ കാർ ഇതിന് തടസമായത് ജീവനക്കാരെ പ്രകോപിപ്പിച്ചു.

ഇതേ തുടർന്ന് കാറിനെ വേഗത്തിൽ മറികടന്ന ബസ് കാറിന് മുൻപിലായി നിർത്തുകയും ജീവനക്കാർ ഇറങ്ങി കാർ യാത്രികനെ ആക്രമിക്കാൻ ഒരുങ്ങുകയുമായിരുന്നു.
ഇതോടെയാണ് നാട്ടുകാരും മറ്റു യാത്രക്കാരും സംഘടിച്ച് ബസ് ജീവനക്കാരെ കുറച്ചു നേരം തടഞ്ഞുവെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments