Sunday, December 22, 2024
Homeകേരളംവാടക വീട് തരപ്പെടുത്തി കൊടുത്തില്ല, മദ്യപിച്ച് വീട്ടിൽ കയറി അച്ഛനെയും മകനെയും മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ.

വാടക വീട് തരപ്പെടുത്തി കൊടുത്തില്ല, മദ്യപിച്ച് വീട്ടിൽ കയറി അച്ഛനെയും മകനെയും മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ.

കോട്ടയം:ചങ്ങനാശ്ശേരി തുരുത്തിയിൽ വാടക വീട് തരപ്പെടുത്തി കൊടുത്തിക്കാത്തതിനെ തുടർന്ന് മദ്യപിച്ച് വീട്ടിൽ കയറി അച്ഛനെയും മകനെയും മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ .കഴിഞ്ഞ ദിവസമാണ് തുരുത്തി സ്വദേശികളായ ജോർജിനെയും മകൻ ലിജോയെയും പ്രതി റോബിൻ മർദ്ദിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴി‌ഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.തുരുത്തി സ്വദേശിയായ ജോർജിനെയും മകൻ ലിജോയെയും അയൽവാസിയായ റോബിൻ, വീട്ടിൽ അതിക്രമിച്ച് കയറി മരകഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് സുഹൃത്തിന് വാടകവീട് തരപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റോബിൻ ജോർജിനെയും മകൻ ലിജോയെയും സമീപിച്ചിരുന്നു.വാടക വീട് തരപ്പെടുത്തി കൊടുക്കാനാവില്ല എന്നായിരുന്നു മറുപടി. ഇന്നലെ രാത്രി സമീപമുള്ള പള്ളിയിലെ പെരുന്നാളിൽ ഒരുമിച്ച് സംബന്ധിച്ച ഇവർ തമ്മിൽ ഈ പ്രശ്നത്തെ ചൊല്ലി വീണ്ടും തർക്കമായി.

പിന്നീട് ഇവർ വീടുകളിലേക്ക് മടങ്ങിയെങ്കിലും പ്രതി റോബിൻ ലിജോയുടെയും ജോർജിന്റെയും വീട്ടിലേക്ക് മദ്യപിച്ച് എത്തുകയായിരുന്നു.തുടർന്ന് റോബിൻ ഒരു മരകഷ്ണം ഉപയോഗിച്ച് ലിജോയുടെയും ജോർജിന്റെയും തലക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പ്രതി റോബിനെ അറസ്റ്റ് ചെയ്തു.തലയ്ക്കു പരിക്കേറ്റ ലിജോയെയും ജോർജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതി റോബിനെതിരെ വധശ്രമത്തിന് ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments