Wednesday, January 15, 2025
Homeകേരളംമൊഴി കൊടുക്കാനോ കേസുമായി മുമ്പോട്ട് പോകാനോ രാധിക തയ്യറാല്ല; കാരവാന്‍ ഒളിക്യാമറയില്‍ അന്വേഷണം നീളില്ല; ഡബ്ല്യൂസിസിയെ...

മൊഴി കൊടുക്കാനോ കേസുമായി മുമ്പോട്ട് പോകാനോ രാധിക തയ്യറാല്ല; കാരവാന്‍ ഒളിക്യാമറയില്‍ അന്വേഷണം നീളില്ല; ഡബ്ല്യൂസിസിയെ പ്രകീര്‍ത്തിച്ച് രാധിക.

മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നതിനു പിന്നില്‍ ഡബ്ല്യുസിസിയുടെ പങ്ക് നിര്‍ണായകമെന്ന് നടി രാധിക ശരത്കുമാര്‍. എഎന്‍ഐയോടു പ്രതികരിക്കുകയായിരുന്നു അവര്‍.

എന്നാല്‍ രാധിക കാരവാനിലെ ഒളിക്യാമറയില്‍ കേസുമായി മുമ്പോട്ട് പോകുകയുമില്ല. മലയാള സിനിമ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളില്‍ ഒളിക്യാമറ ഉപയോഗിച്ചു നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നതായുള്ള ആരോപണത്തില്‍ കേസ് നല്‍കാനില്ലെന്നാണ് രാധികയുടെ നിലപാട്. വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധികാ ശരത്കുമാറിനോടു സംസാരിച്ചെങ്കിലും അവര്‍ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടുപോകാനോ തയാറല്ലെന്നറിയിക്കുകയായിരുന്നു. ഇതോടെ കാരവാന്‍ കേസില്‍ നടപടി എടുക്കില്ല.

സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്നു മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത് താന്‍ നേരിട്ടു കണ്ടെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. ഭയം കാരണം പിന്നീടു ലൊക്കേഷനിലെ കാരവന്‍ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയെന്നും രാധിക പറഞ്ഞു. ”ഏതു സിനിമയുടെ ലൊക്കേഷനെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. വിഡിയോ ഞാന്‍ കണ്ടു. ബഹളംവച്ച് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. ഇതു ശരിയല്ലെന്നും ചെരിപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവന്‍ ഒഴിവാക്കി, മുറി എടുക്കുകയായിരുന്നു” രാധിക പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ക്കും വേണ്ടി വാദിച്ച ഡബ്ല്യുസിസിയുടെ ശ്രമഫലമായാണ് ഹേമ കമ്മിറ്റിയെ വച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് തയാറായി സമര്‍പ്പിക്കപ്പെട്ടിട്ടും അതു പുറത്തുവിടാന്‍ നാലുവര്‍ഷമെടുത്തു. അതും കോടതിയുടെ ഇടപെടല്‍ വന്നതിനുശേഷം. റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമാ വ്യവസായത്തിലെ ഉന്നതങ്ങളിലിരിക്കുന്നവരുടെ പേരുകള്‍ വരെ പുറത്തുവരുന്നു. ഇതെല്ലാം സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടിയാണ്-രാധിക പറയുന്നു.

എന്റെ സിനിമാ ജീവിതത്തില്‍ നിരവധിക്കാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതു നമ്മള്‍ ഇടപെട്ട് മാറ്റേണ്ടിയിരിക്കുന്നു. കാലം മാറുകയാണ്. ആളുകളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു. വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും മാറി. ഇതിനെ നമ്മള്‍ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നതാണ് പ്രധാനം”-രാധിക പറയുന്നത് ഇങ്ങനെയാണ്.

രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാലു ചിത്രങ്ങളാണ്. പവി കെയര്‍ടേക്കര്‍, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് നടി സമീപകാലത്ത് മലയാളത്തില്‍ അഭിനയിച്ചത്. ഇതോടെയാണ് സംശയ മുന നാലു ചിത്രങ്ങളിലേക്ക് നീളുന്നത്. ഇതില്‍ രാമലീലയും പവി കെയര്‍ടേക്കറും ദിലീപ് ചിത്രങ്ങളാണ്. ഇട്ടിമാണി മോഹന്‍ലാല്‍ സിനിമയും. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളിലേക്ക് സംശയം നീളുന്നത്. അതിഗുരുതര നീക്കങ്ങളാണ് നടി രാധിക ഉയര്‍ത്തുന്നത്.

മലബാറിലെ ഒരു മാഫിയ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഗാംബിനോസ്’. ഇതിലും അടുത്ത കാലത്ത് രാധിക അഭിനയിച്ചിരുന്നു. നവാഗതനായ ഗിരീഷ് പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. നായകനായത് സംവിധായകന്‍ വിനയന്റെ മകനായ വിഷ്ണുവായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments