ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നടത്തുന്ന
പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ആൾ ഇന്ത്യ കെഎംസിസി ബെങ്കളൂരു സെൻട്രൽ കമ്മിറ്റിയും.
ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബെങ്കളൂരുവിലെയും കൊടകിലെയും വിവിധ പള്ളികൾ കേന്ദ്രീകരിച്ച് മൂന്ന് ആഴ്ച നടത്തിയ ക്രൗഡ് ഫണ്ടിംഗിൽ ലഭിച്ച 55,00000 (അൻപത്തി അഞ്ച് ലക്ഷം) രൂപയും കാസർഗോഡ് സ്വദേശിയും ബെങ്കളൂരു കെഎംസിസിയുടെ അഭ്യുദയകാംക്ഷിയുമായ നിസാർ പാദൂർ നൽകിയ ഒരു ഏക്കർ ഭൂമിയുടെ രേഖയും മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റിക്ക് കൈമാറി.
50 ലക്ഷം രൂപയുടെ ചെക്കും സ്ഥലത്തിന്റെ ആധാരവും
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും,പി കെ കുഞ്ഞാലിക്കുട്ടി സാഹിബും ചേർന്ന് ഏറ്റുവാങ്ങി 5 ലക്ഷം രൂപ ഇന്ന് വൈകിട്ട് ആപ്പ് വഴി നൽകുന്നതാണ്.
പ്രസിഡന്റ് ടി ഉസ്മാൻ സാഹിബ്, ജനറൽ സെക്രട്ടറി എം കെ നൗഷാദ്, ഡോ: അമീറലി, നാസർ നീലസന്ദ്ര,വി കെ നാസർ, അബ്ദുള്ള മാവള്ളി, മുഹമ്മദ് മട്ടന്നൂർ,റസാഖ് എം കെ, ഹനീഫ് കല്ലക്കൻ,ഷഫീഖ് മാവള്ളി, സഈദ് മെജസ്റ്റിക്ക്, അഷ്റഫ് കലാസിപാളയം, ആപ്പി റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.