Saturday, December 21, 2024
Homeകേരളംചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തും - മന്ത്രി കെ രാജൻ.

ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തും – മന്ത്രി കെ രാജൻ.

കൽപ്പറ്റ: ചാലിയാറിലെ മണൽ തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിൻ്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്.ദുഷ്‌കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ സ്വയം തിരച്ചിലിന് പോകരുത്. അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
തിരച്ചിലിനെ സംബന്ധിച്ചുളള യോഗം മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത് ചേർന്നു. മുല്ലപ്പെരിയാർ ഡാം നിലവിൽ ആശങ്ക വേണ്ടെന്നും കെ രാജൻ അറിയിച്ചു.

ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം കണക്കിലെടുക്കുക. മുല്ലപ്പെരിയാർ വിഷയത്തിൽ ലൈക്കും ഷെയറുമാണ് ലക്ഷ്യം.പലരും 2018ലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നു. വ്യാജപ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ദുരിത ബാധിതരുടെ താൽകാലിക പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബന്ധുവീടുകളിലേക്ക് പോകുന്നവർക്കും സർക്കാർ സഹായം നൽകും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ക്യാമ്പിലുള്ളവർക്ക് അടിയന്തര ധനസഹായം ഉടൻ കൈമാറും. പണം കൈമാറാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കെടുത്ത് ആളുകളുടെ അക്കൗണ്ട് നമ്പർ അടക്കം ശേഖരിച്ച ശേഷം പണം കൈമാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments