Sunday, November 24, 2024
Homeകേരളംദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് വയനാട് കളക്ടറുടെ ചിത്രം വെച്ച് വാട്സ്ആപ്പ് വഴി തട്ടിപ്പ്, കേസെടുത്തു.

ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് വയനാട് കളക്ടറുടെ ചിത്രം വെച്ച് വാട്സ്ആപ്പ് വഴി തട്ടിപ്പ്, കേസെടുത്തു.

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ബാധിതർക്കുളള സഹായ പിരിവുമായി ബന്ധപ്പെട്ട് വയനാട് കളക്ടർ മേഘശ്രീയുടെ പേരിൽ തട്ടിപ്പ്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ വച്ചാണ് വാട്സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്തു.

അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കും. രക്ഷാപ്രവർത്തകർക്കും ദുരിത ബാധിതർക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങൾ എത്തുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments