Saturday, December 28, 2024
Homeകേരളം‘എസ്എഫ്ഐ നേതാക്കളായ കൊടുംക്രിമിനലുകളെ പുറത്താക്കണം’; വിസിക്ക് സതീശന്റെ കത്ത്.

‘എസ്എഫ്ഐ നേതാക്കളായ കൊടുംക്രിമിനലുകളെ പുറത്താക്കണം’; വിസിക്ക് സതീശന്റെ കത്ത്.

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി.
എംഎ മലയാളം വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റൽ ഇടിമുറിയില്‍ ക്രൂരമായി മര്‍ദിച്ച, എസ്എഫ്ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍നിന്നു പുറത്താക്കണം.

ക്യാംപസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം, സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്.

ക്യാംപസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും കർശന നിർദേശം നൽകണം.കേരള സര്‍വകലാശാലയുടെ അന്തസ്സും സൽപേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാൻ ജോസിനെ ക്രൂരമായി ആക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments